മുല്ലപ്പൂ ചൂടിയ ഓൺലൈൻ വിപ്ലവം
ഫേസ്ബുക്ക് തുറന്ന്
അണ്ണാ ഹാസാരെക്ക്
ജയ് വിളിച്ചു,
നിരാഹാരം പ്രഖ്യാപിച്ചു
അഴിമതിക്കെതിരെ
കമന്റ് പോരാട്ടം നടത്തി
മറ്റൊരു ഐഡിയിൽ നിന്ന്
പ്രണയാതുരമായ
വാചകങ്ങളാൽ
സ്ത്രീ സുഹൃത്തുക്കൾക്ക്
മെസേജുകളയച്ചു.
ഓർകൂട്ടിൽ മറ്റൊരു പേരിൽ
അണ്ണാഹസാരയുടെ
സമരത്തട്ടിപ്പിനെതിരെ
ടോപിക്കിട്ട് ചർച്ച തുടങ്ങി.
ഉച്ചയൂണ് കഴിഞ്ഞ്
ഗൂഗിൾ ബസ്സിൽ
ഒരൈഡിയിൽ നിന്ന്
ഇടതിനെ ചൊറിഞ്ഞിട്ടൊരു
പോസ്റ്റ്, കമന്റ്
മറ്റൊരൈഡിയിൽ
സംഘികളെ
വേറൊന്നിൽ നിന്ന്
വിശ്വാസികളെ
മറ്റൊന്നിൽ നിന്ന്
അവിശ്വാസികളെ
ഹ ഹ ഹ,
അവന്മാർ തമ്മിലടിക്കുന്നത്
കാണാൻ നല്ല ശേല്.
ഇന്നിത്രയും മതി
വിശക്കുന്നു
അത്താഴം കഴിച്ച്
പോരും വഴി നോക്കട്ടെ
മുല്ലപ്പൂ ചൂടി
കടക്കണ്ണെറിഞ്ഞ്
വഴിവക്കിലാരെങ്കിലുമുണ്ടോയെന്ന്.
6 അഭിപ്രായങ്ങൾ:
ആദ്യ തേങ്ങയടി ഞാൻ നടത്തിയേക്കാം!ഓൺലൈനുകളിലെ കളികളുടെ മുഖമ്മൂടി വലിച്ചു ചീന്തിയെറിഞ്ഞ ഈ വരികൾ ഒത്തിരി ഇഷ്ട്ടമായി.
അപ്പോ ഇങ്ങിനെയൊക്കെയാണല്ലേ കാര്യങ്ങള്‍... എന്തായാലും കവിത നന്നായിട്ടുണ്ട്...
ഹമ്പട ഞാനേ...!
ഹ ഹഹ ..കലക്കി മാഷേ , അപ്പൊ ഇതോക്കെയാനല്ലേ ദൈനംദിന പരിപാടികള്‍!
ഇദ്ദാണ്. ഒന്നും പറയാമ്പറ്റൂല്ല. അപ്പഴക്കും തെറ്റിദ്ധരിക്കും.. ;)
Nalla Kavitha
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ