6.3.11

ഞാൻ

------------
എത്രതവണ
മരിച്ചിട്ടുണ്ടെന്നറിയാമോ.
എന്നിട്ടും
ഓരോ പുന:ർജ്ജന്മത്തിലും
ആ പഴയ ഞാൻ തന്നെ.
----

7 അഭിപ്രായങ്ങൾ:

നികു കേച്ചേരി പറഞ്ഞു...

അപ്പോ അതാണ്‌ കാര്യം...
ഒഴിയാബാധ.....

Rini പറഞ്ഞു...

cute.....

ബെഞ്ചാലി പറഞ്ഞു...

ഞാനും എന്നും മരിക്കുന്നുണ്ട് …
ഉറക്കത്തിലാണെന്ന് മാത്രം :)

ചിത്രഭാനു Chithrabhanu പറഞ്ഞു...

കവിതയെക്കുറിച്ചല്ല. ഒരു പൊതു അഭിപ്രായം പറയട്ടെ
ആധുനികം (അല്ലെങ്കിൽ ഉത്തരാധുനികം) എന്നൊക്കെ പറയുന്ന ഇന്നത്തെ കവിതകളുടെ ഒരു പ്രധാന ലക്ഷണമാണ് ഞാൻ എന്ന വാക്ക്. ("ഞാനും ഈ "ഞാനി"ൽ നിന്നു മുഴുവനും മുക്തനല്ല). കവിത എന്നാൽ വ്യക്തിപരമായ ചിന്തകളുടെ ചില സ്ഖലനങ്ങൾ മാത്രമാവുന്നോ എന്നൊരു തോന്നൽ. പെട്ടെന്ന് ഈ തലക്കെട്ട് കണ്ടപ്പോൾ ഓർമ്മ വന്നതാണ്. കേരളവർമ്മ വൈഖരിയിൽ കവി ഗോപീ ക്രിഷ്ണനോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. സ്വയം കേന്ദ്രീക്രുതമായ ഒരച്ചു തണ്ടിലാണ് ഇന്നത്തെ കവികൾ എന്ന് അദ്ദേഹം സമ്മതിച്ചു. താങ്കളുടെ അധികം കവിതകളൊന്നും വായിച്ചിട്ടില്ല അതുകൊണ്ട് ബാക്കിയുള്ളവയുടെ സ്വഭാവം അറിയില്ല. അതിനാൽ ഇതൊരു നേരിട്ടുള്ള വിമർശനമായെടുക്കരുതെന്ന് അഭ്യർഥിക്കുന്നു. നന്ദി :)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഓരോ മരണത്തിനും പുനര്‍ജന്മത്തിനുമിടക്ക്
ഇനി ഞാന്‍ ഞാനാവില്ലെന്നുറപ്പിക്കും
എന്നിട്ടുമേറെ വൈകാതെ ഞാനറിയും
എനിക്ക് ഞാനല്ലാതെ മറ്റാരുമാവാനാവില്ലെന്നു
അതാണെന്റെ പരാജയം , അതോ വിജയമോ.. ആര്‍ക്കറിയാം

നരിക്കുന്നൻ പറഞ്ഞു...

കവിത ആധുനികമോ ഉത്തരാധുനികമോ ആവട്ടേ.. അഞ്ച് വരിയിൽ കെട്ടിവെച്ച അക്ഷരങ്ങളിൽ ഒരു വലിയൊരു നിന്നെക്കാണുന്നു. വീണ്ടും അവിടെയുണ്ടെന്നോർപ്പിച്ച്....

t.a.sasi പറഞ്ഞു...

മരണത്തിന്റെ
പൂർത്തിയാകാത്ത
പരിഭാഷയാണുറക്കം…