| നിയന്ത്രണം തെറ്റി ബൈക്ക് മതിലിലിടിക്കുകയായിരുന്നു രാവിലെ മോർച്ചറിയിൽ വിറങ്ങലിച്ച് കിടക്കുന്നത് കണ്ടതാണ് തലേന്ന് രാത്രി ഇതവസാനത്തെയെന്ന് പോകുന്നപോക്കിൽ നിന്നനില്പിൽ ഒറ്റവലിക്കകത്താക്കി ചുണ്ട് കോട്ടിയ അതേ പോലെ തന്നെ മുഖം വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് അവന്റെ ഓർക്കൂട്ടും ഫേസ്ബുക്കും തുറന്ന് നോക്കിയത് എത്ര അപ്ഡേറ്റുകൾ! പലപ്പോഴായി മാറ്റിയിട്ട അവന്റെ അവ്യക്തമായ പ്രോഫൈൽ ഫോട്ടോകൾ. "Better to be in hell" എന്ന സ്റ്റാറ്റസ് മെസ്സേജ് തന്നെ പുതിയതാണ്. പലരും ഉപേക്ഷിച്ച് പോയിട്ടും അവനിപ്പോഴും ഓർക്കൂട്ടിൽ തന്നെയുണ്ട്. അവന് പുതിയ സ്ക്രാപ്പുകൾ പുതിയ കൂട്ടുകാർ പുതിയ സന്ദർശകർ. എനിക്കറിയാത്ത ഭാഷ അവൻ പഠിച്ചെന്ന് തോന്നുന്നു, അവന്റെ കൂട്ടുകാരും. കൂട്ടുകാരിൽ പലരേയും പലപ്പോഴായി ചരമ കോളത്തിൽ കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചത് അവളെക്കൂടി അവന്റെ ഫ്രണ്ട് ലിസ്റ്റിൽ പുതുതായി കണ്ടത് കൊണ്ടാണ് നിങ്ങൾക്കതൊന്നും കാണുന്നില്ലെന്നതോ നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതോ എന്റെ വിഷയമല്ല പക്ഷെ, ഇത്ര ബലമായി എന്റെ കൈ പിടിച്ച് എന്റപ്പുറത്തുമിപ്പുറത്തും ഇവിടിങ്ങനെ ഇരിക്കുന്നതെന്തിനാണെന്നത് മാത്രമാണ്, അത് മാത്രമാണ് എന്നെ അസ്വസ്ഥനാക്കുന്നത്. ------------------------- |
ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്..
19.10.11
മരിച്ച് പോയവന്റെ ഓർക്കൂട്ട്
17.8.11
മുല്ലപ്പൂ ചൂടിയ ഓൺലൈൻ വിപ്ലവം
മുല്ലപ്പൂ ചൂടിയ ഓൺലൈൻ വിപ്ലവം
ഫേസ്ബുക്ക് തുറന്ന്
അണ്ണാ ഹാസാരെക്ക്
ജയ് വിളിച്ചു,
നിരാഹാരം പ്രഖ്യാപിച്ചു
അഴിമതിക്കെതിരെ
കമന്റ് പോരാട്ടം നടത്തി
മറ്റൊരു ഐഡിയിൽ നിന്ന്
പ്രണയാതുരമായ
വാചകങ്ങളാൽ
സ്ത്രീ സുഹൃത്തുക്കൾക്ക്
മെസേജുകളയച്ചു.
ഓർകൂട്ടിൽ മറ്റൊരു പേരിൽ
അണ്ണാഹസാരയുടെ
സമരത്തട്ടിപ്പിനെതിരെ
ടോപിക്കിട്ട് ചർച്ച തുടങ്ങി.
ഉച്ചയൂണ് കഴിഞ്ഞ്
ഗൂഗിൾ ബസ്സിൽ
ഒരൈഡിയിൽ നിന്ന്
ഇടതിനെ ചൊറിഞ്ഞിട്ടൊരു
പോസ്റ്റ്, കമന്റ്
മറ്റൊരൈഡിയിൽ
സംഘികളെ
വേറൊന്നിൽ നിന്ന്
വിശ്വാസികളെ
മറ്റൊന്നിൽ നിന്ന്
അവിശ്വാസികളെ
ഹ ഹ ഹ,
അവന്മാർ തമ്മിലടിക്കുന്നത്
കാണാൻ നല്ല ശേല്.
ഇന്നിത്രയും മതി
വിശക്കുന്നു
അത്താഴം കഴിച്ച്
പോരും വഴി നോക്കട്ടെ
മുല്ലപ്പൂ ചൂടി
കടക്കണ്ണെറിഞ്ഞ്
വഴിവക്കിലാരെങ്കിലുമുണ്ടോയെന്ന്.
26.7.11
ടക്കീല
------------------------
കുടിച്ച ലഹരിക്ക്
മീതെ ടക്കീല പറഞ്ഞപ്പോള്‍
ഷക്കീലയെ കുറിച്ചോര്‍ത്തു
രേശ്മയെ ഓര്‍ത്തു
ചെറുനാരങ്ങാക്കീറ്
ഗ്ലാസ്സിന്റെ വക്കിലെ
ഉപ്പ് ചേര്‍ത്ത് നുണഞ്ഞ്
കണ്ണ് ചുളിച്ചപ്പോള്‍
അടുത്തിരുന്ന
ഇറാന്‍കാരി
നോക്കി ചിരിച്ചു.
ഷക്കീലേ,
പോരുന്നോടീ ന്ന്
മലയാളത്തില്‍ ചോദിച്ചപാടെ
കൈ പിടിച്ച് കൂടെ പോന്നത്
എങ്ങനെ വിവര്‍ത്തനം ചെയ്താലും
ചില അര്‍ത്ഥങ്ങള്‍
എല്ലാ ഭാഷയിലും
ഒന്നായത് കൊണ്ട് തന്നെയാവണം.
നമുക്ക് ഇറാനില്‍ നിന്ന്
ഇന്ത്യയിലേക്ക്
വാതക ക്കുഴലിടാമെന്ന്
ടാക്സിയില്‍ വെച്ച് പറഞ്ഞപ്പോള്‍
പാക്കിസ്ഥാനി ഡ്രൈവര്‍
കേള്‍ക്കണ്ടായെന്ന്
അവള്‍ കുണുങ്ങിച്ചിരിച്ചു.
ഡോളറില്‍ കരാറുറപ്പിച്ചത്
ആദ്യമേ വാങ്ങി
ബാഗിലിട്ടവള്‍
തയ്യാറായപ്പോള്‍
നജാദിനെ, നജാദിന്റെ
കുറ്റിത്താടിയെ ഓര്‍മ്മ വന്നു
മുറിയാകെ പരക്കുന്ന
വാതക മണം
തള്ളിമാറ്റി എഴുന്നേറ്റപ്പോള്‍
ചോദ്യം നിറഞ്ഞ മുഖം
തിരിഞ്ഞ് നോക്കാതെ പറഞ്ഞു
നീ പൊയ്ക്കൊ,
വാതക പൈപ്പ് ലൈന്‍
കരാറില്‍ നിന്നും
ഇന്ത്യ പിന്‍ വാങ്ങുന്നു
അത്ര തന്നെ.
അമേരിക്കക്ക് ഈ കരാര്‍
ഇഷ്ടമല്ലെന്ന്.
---------------------------
23.7.11
"ദൈവം ഒഴിച്ചിട്ടയിടം" പുസ്തക പ്രകാശനം.

സൈകതം ബുക്സ് പ്രസിദ്ധീകരിച്ച "ദൈവം ഒഴിച്ചിട്ടയിടം" എന്ന എന്റെ ആദ്യ കവിതാ സമാഹാരം തിങ്കളാഴ്ച (25 ജൂലൈ 2011) വൈകീട്ട് 7 മണിക്ക് ദോഹ ഖത്തറിലെ എഫ് സി സി ആഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്തു.
എന്റെ ബ്ലോഗ് വായിക്കുകയും അഭിപ്രായങ്ങൾ പറഞ്ഞവരും പറയാത്തവരുമായ എല്ലാ വായനക്കാരോടും സുഹൃത്തുക്കളോടും എന്റെ സ്നേഹം നിറഞ്ഞ നന്ദി പറയുന്നു.
പുസ്തകം ലഭിക്കുന്നയിടങ്ങൾ :
2) ഗ്രീൻ ബുക്സ്, തൃശ്ശൂർ.
3) Kairali Books
Asoka ComplexThalikavu
Kannur-1
Phone - 0091 - 497-2761200
4) Payal Books
K.P. Plaza,
Parakkandy,
Kannur-1
Phone - 0091 - 9995285403
5) Lipi Publications
Vikas Building (via)
Link Road,
Kozhikkode-2
Phone - 0091 - 9847262583
6) December Books,
R.K. Complex,
Near Bus stand,
Payyannur,
Kannur,
Phone - 0091 - 9847504233
7) Saikatham Books,
S.G.V. Press Building,Market Road,
Kothamangalam P.O.
PIN - 686694
സാന്നിധ്യം കൊണ്ടും ഓൺലൈൻ വഴിയും സന്തോഷത്തിൽ പങ്ക് ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി..
സ്നേഹത്തോടെ,
രാമചന്ദ്രൻ വെട്ടിക്കാട്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)