ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്..
1.8.16
16.1.16
----------
ആകാശത്തിന്റെ
നഗ്നതയിലേക്ക്
ഉദ്ധരിച്ചു നിൽക്കുന്ന
ആണധികാരത്തിന്റെ
ഉടലുകളാണത്രെ നഗരങ്ങൾ
നഗ്നതയിലേക്ക്
ഉദ്ധരിച്ചു നിൽക്കുന്ന
ആണധികാരത്തിന്റെ
ഉടലുകളാണത്രെ നഗരങ്ങൾ
എത്രകീഴ്പ്പെടുത്തിയിട്ടു-
മടങ്ങാത്ത ഭോഗ
തൃഷ്ണയിലാണവൻ
വീണ്ടും വീണ്ടും ഉയരങ്ങൾ
കെട്ടിപ്പടുക്കുന്നത്.
മടങ്ങാത്ത ഭോഗ
തൃഷ്ണയിലാണവൻ
വീണ്ടും വീണ്ടും ഉയരങ്ങൾ
കെട്ടിപ്പടുക്കുന്നത്.
================
13.1.16
നിന്റെ പേരിട്ട് വിളിക്കുന്നു.
നിന്റെ പേരിട്ട് വിളിക്കുന്നു.
===================
വിഷാദത്തെ മടുപ്പെന്ന്
ലളിതവൽക്കരിക്കുന്നു
ഒരു നാരങ്ങ സോഡക്ക് പറയുന്നു.
നാരങ്ങ സോഡയെ
വോഡ്കയിലേക്ക് പരിഭാഷപ്പെടുത്തുന്നു
ഒരു പച്ചമുളക് കീറിയിടുന്നു.
നിന്റെയുമ്മയോർമ്മകൾ പോലെ
ചുണ്ടും നാവുമെരിയുന്നു.
ഒരു വെടിയുണ്ട കയറി
ചിതറിയ ഹൃദയ രക്തത്തെ
ചെമ്പനീർ പൂവെന്ന് വിളിക്കുന്നു
പൂവിറുത്ത് നിന്നോട്
പ്രണയം പറയുന്നു.
ആണിനെയും പെണ്ണിനെയും
വേർതിരിക്കുന്നൊരിടത്ത്
നമ്മൾ കൈ കോർത്ത് നടക്കുന്നു
സദാചാരത്തിന്റെ തെരുവുകൾ
നമ്മളെ വളയുന്നു
കലാപത്തിന്റെ നടുവിൽ
പരസ്പരം ചുംബിക്കുന്നു
വിപ്ലവമെന്ന് വിളിക്കുന്നു.
ചുണ്ടുകളെരിയുന്നു
ബോംബ് ഷെല്ലുകൊണ്ട്
ചിതറുന്ന പോലെ ഓർമ്മകൾ
ചിതറിപ്പോകുന്നു
അരിച്ചു കയറുന്ന വോഡ്കയുടെ
ലഹരിയെ പ്രണയമെന്ന്
പേരിട്ട് വിളിക്കുന്നു
നിന്റെ പേരിട്ട് വിളിക്കുന്നു.
9.4.15
6.1.15
മരിച്ചുപോയവരോടൊപ്പമാണ് സ്വപ്നത്തിലെന്നും
===========================
മരിച്ച് പോയവരുടെ കൂടെയാണ്
സ്വപ്നത്തിലെന്നും.
അച്ഛൻ, മുത്തശ്ശൻ, പാപ്പൻ
അപ്പുറത്തെ വീട്ടിലെ കാരണോന്മാർ
അകാലത്തിൽ പോയ
ബന്ധുക്കൾ, കൂട്ടുകാർബന്ധത്തിലേയില്ലാത്തവർ.
മരിച്ച് പോയവരുടെ കൂടെയാണ്
സ്വപ്നത്തിലെന്നും.
അച്ഛൻ, മുത്തശ്ശൻ, പാപ്പൻ
അപ്പുറത്തെ വീട്ടിലെ കാരണോന്മാർ
അകാലത്തിൽ പോയ
ബന്ധുക്കൾ, കൂട്ടുകാർബന്ധത്തിലേയില്ലാത്തവർ.
ജീവിതത്തിലാണെന്നേ തോന്നൂ
ജീവിച്ച് പോന്ന അതേ ഇടവഴി
എന്നേ പൊളിച്ചു പോയ
വേലികൾ വീടുകൾ
ഇരുട്ട് നിറഞ്ഞ
ഇടനാഴികളും, മുറികളും
ജീവിച്ച് പോന്ന അതേ ഇടവഴി
എന്നേ പൊളിച്ചു പോയ
വേലികൾ വീടുകൾ
ഇരുട്ട് നിറഞ്ഞ
ഇടനാഴികളും, മുറികളും
അവിടെയെവിടെയെങ്കിലുമാകും
ആരെങ്കിലുമൊരാളോടൊപ്പം ഞാൻ.
ചിലപ്പോൾ അച്ഛന്റെ വിരലിൽ തൂങ്ങി
പാടത്തേക്ക് കൈത്തോടിന്നു
കുറുകെയുള്ള തെങ്ങിൻ പാലം കടക്കുകയാകും
അവിടെ നിന്നും നേരെ
ലോക്കൽ കമ്മറ്റി ആപ്പീസിന്റെ
വരാന്തയിലാകും, അച്ഛനേയും കാത്തിരിക്കുക.
ആരെങ്കിലുമൊരാളോടൊപ്പം ഞാൻ.
ചിലപ്പോൾ അച്ഛന്റെ വിരലിൽ തൂങ്ങി
പാടത്തേക്ക് കൈത്തോടിന്നു
കുറുകെയുള്ള തെങ്ങിൻ പാലം കടക്കുകയാകും
അവിടെ നിന്നും നേരെ
ലോക്കൽ കമ്മറ്റി ആപ്പീസിന്റെ
വരാന്തയിലാകും, അച്ഛനേയും കാത്തിരിക്കുക.
അച്ഛാച്ചനിപ്പോഴും
ആ പത്തായപ്പെട്ടിമേൽ തന്നെ,
നെല്ലെടുക്കാൻ വരുന്ന
അച്ഛമ്മയെ ചീത്ത വിളിച്ചിട്ട്.
സ്വപ്നത്തിലാണെന്നൂടി ഓർക്കില്ല.
ചിരി വരും,
അച്ഛനവിടെങ്ങാനുമുണ്ടോന്ന് നോക്കും
പാറെക്കാട്ടെ പറമ്പിലൂടെ
പാടത്തേക്കിറങ്ങുമ്പൊ
കൃഷ്ണൻകുട്ടിമാഷ് ഉമ്മറത്തുണ്ട്,
നീ എവിടേക്കാടായെന്ന് ചോദിച്ച്.
കൂട്ടുകാരാരേം കാണില്ല.
കൂട്ടില്ലാതെ സ്വപ്നത്തിലുമെങ്ങനാന്ന്
സങ്കടം തോന്നും.
ആ പത്തായപ്പെട്ടിമേൽ തന്നെ,
നെല്ലെടുക്കാൻ വരുന്ന
അച്ഛമ്മയെ ചീത്ത വിളിച്ചിട്ട്.
സ്വപ്നത്തിലാണെന്നൂടി ഓർക്കില്ല.
ചിരി വരും,
അച്ഛനവിടെങ്ങാനുമുണ്ടോന്ന് നോക്കും
പാറെക്കാട്ടെ പറമ്പിലൂടെ
പാടത്തേക്കിറങ്ങുമ്പൊ
കൃഷ്ണൻകുട്ടിമാഷ് ഉമ്മറത്തുണ്ട്,
നീ എവിടേക്കാടായെന്ന് ചോദിച്ച്.
കൂട്ടുകാരാരേം കാണില്ല.
കൂട്ടില്ലാതെ സ്വപ്നത്തിലുമെങ്ങനാന്ന്
സങ്കടം തോന്നും.
സ്വപ്നത്തിന് തുടർച്ചകളില്ലാത്തത് കഷ്ടമാണ്.
അവിചാരിതമായി
അപരിചിതരുടെ ഇടയിലേക്കാവും
ചെന്നു ചാടുന്നത്.
അവനവിടെയുണ്ടാകും, എന്നും.
ഒറ്റത്തവണയേ കണ്ടിട്ടുള്ളുവെങ്കിലും
ഒപ്പം കൂടാനുണ്ടാകും
ഒരിക്കൽ കണ്ട അതേ ചിരിയുമായി.
പിറ്റേദിവസം പോയതാണവൻ
മോർച്ചറിയിൽ കിടക്കുമ്പോഴും
മുഖത്തുണ്ടായിരുന്നു, അതേ ചിരി.
അവിചാരിതമായി
അപരിചിതരുടെ ഇടയിലേക്കാവും
ചെന്നു ചാടുന്നത്.
അവനവിടെയുണ്ടാകും, എന്നും.
ഒറ്റത്തവണയേ കണ്ടിട്ടുള്ളുവെങ്കിലും
ഒപ്പം കൂടാനുണ്ടാകും
ഒരിക്കൽ കണ്ട അതേ ചിരിയുമായി.
പിറ്റേദിവസം പോയതാണവൻ
മോർച്ചറിയിൽ കിടക്കുമ്പോഴും
മുഖത്തുണ്ടായിരുന്നു, അതേ ചിരി.
അപ്പഴാവും അനിയേട്ടൻ
(ഏട്ടനൊന്നുമല്ല, അച്ഛനേക്കാൾ പ്രായമേറും)
പറമ്പിൽ തെങ്ങിനു തടമെടുക്കുന്നുണ്ടാവുക.
കണ്ടാലാദ്യം ഉടുത്ത തോർത്തിന്റെ
മടിക്കുത്തിൽ നിന്നും
മൂക്കുപൊടിയുടെ ഡപ്പിയെടുത്ത് തരും
ചെവിയിൽ ഇയർഫോണെടുത്ത് വെക്കും
എന്നിട്ടേ ചോദിക്കൂ,
"നീയെന്നേ വന്നേന്ന്"
(ഏട്ടനൊന്നുമല്ല, അച്ഛനേക്കാൾ പ്രായമേറും)
പറമ്പിൽ തെങ്ങിനു തടമെടുക്കുന്നുണ്ടാവുക.
കണ്ടാലാദ്യം ഉടുത്ത തോർത്തിന്റെ
മടിക്കുത്തിൽ നിന്നും
മൂക്കുപൊടിയുടെ ഡപ്പിയെടുത്ത് തരും
ചെവിയിൽ ഇയർഫോണെടുത്ത് വെക്കും
എന്നിട്ടേ ചോദിക്കൂ,
"നീയെന്നേ വന്നേന്ന്"
ഉറക്കത്തിലാണെങ്കിലും
സ്വപ്നത്തിലാണെങ്കിലും
ഞെട്ടിയെഴുന്നേൽക്കും,
ജീവിച്ചിരിപ്പില്ലേന്ന് തൊട്ട് നോക്കും.
ജീവിച്ചിരിക്കുന്നവരുടെയൊപ്പം
ജീവിച്ചെത്താൻ പറ്റാത്തത് കൊണ്ടായിരിക്കണം
മരിച്ചവരുടെയൊപ്പം
സ്വപ്നത്തിലെങ്കിലും ജീവിക്കുന്നതെന്ന്,
അച്ഛനിപ്പോഴും വിരൽ വിടാതെ
കൂടെയുണ്ടല്ലോയെന്ന് ആശ്വസിക്കും.
സ്വപ്നത്തിലാണെങ്കിലും
ഞെട്ടിയെഴുന്നേൽക്കും,
ജീവിച്ചിരിപ്പില്ലേന്ന് തൊട്ട് നോക്കും.
ജീവിച്ചിരിക്കുന്നവരുടെയൊപ്പം
ജീവിച്ചെത്താൻ പറ്റാത്തത് കൊണ്ടായിരിക്കണം
മരിച്ചവരുടെയൊപ്പം
സ്വപ്നത്തിലെങ്കിലും ജീവിക്കുന്നതെന്ന്,
അച്ഛനിപ്പോഴും വിരൽ വിടാതെ
കൂടെയുണ്ടല്ലോയെന്ന് ആശ്വസിക്കും.
കൂട്ടിരിക്കാൻ
കൂടെയുള്ളവരില്ലാതാകുമ്പോഴാകും
സ്വപ്നത്തിലെങ്കിലും
മരിച്ചവർ കൂട്ടിനുവരുന്നത്.
കൂടെയുള്ളവരില്ലാതാകുമ്പോഴാകും
സ്വപ്നത്തിലെങ്കിലും
മരിച്ചവർ കൂട്ടിനുവരുന്നത്.
==================
2.12.14
കുഞ്ഞുങ്ങളാണെന്നെ..
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.
ആശുപത്രിക്കിടക്കയിൽ
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ.
ദൈവമെന്ന് പറയുന്ന
ആ സാധനമുണ്ടെങ്കിലെവിടേലും
കണ്ട് മുട്ടിയാലവിടിട്ട് ചവിട്ടും
പന്നീടെ മോനെ.
കുഞ്ഞുങ്ങളാണെന്നെ,
തലച്ചോറിൽ
ഹൃദയത്തിൽ
കരളിൽ
മജ്ജയിൽ
അർബുദവും കൊണ്ട്
അബോധാവസ്ഥയിലങ്ങനെ
കിടക്കുന്നത്
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
ബോംബെന്ന് പറയാനറിയും മുമ്പെ
ബോംബിന്നിരയാകുന്നത്
നിരന്ന് ചിതറിക്കിടക്കുന്നത്
വിശുദ്ധയുദ്ധങ്ങളിൽ
പിഞ്ചുടലുകൾ
ചിതറിത്തെറിച്ച്
നിരന്നു കിടക്കുന്നതും
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
അടച്ചിട്ട സ്കൂൾ ബസ്സുകൾക്കുള്ളിൽ
പ്രാണവായു കിട്ടാതെ
ചുട്ടു പഴുത്ത് ചാവുന്നത്
കാണാത്ത നിങ്ങടെ ദൈവത്തിനെ
ഏതേലുമൊരിടവഴിയിൽ
കണ്ടാലന്നേരം കാച്ചിക്കളയും
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
കാലിന്നിടയിലെ
കിരുകിരുപ്പ് തീർക്കുവാനിരയാകുന്ന
തെരുവിലും
വീട്ടിലും
വിദ്യാലയത്തിലും
കീറിയെറിയപ്പെടുന്ന
പിഞ്ചു കുഞ്ഞുങ്ങൾ
വഴിയിലെവിടെയെങ്കിലും
നിങ്ങടെ ദൈവത്തെ കണ്ടുമുട്ടിയാൽ
"അന്നേരം നീ
എവിടായിരുന്നെടാ പന്നീ"ന്നും
ചോദിച്ച് കൂമ്പിടിച്ച് വാട്ടും, ഉറപ്പ്.
അവന്റെയൊരു
സ്വർഗ്ഗവും
നരകവും
നീതിയും
ന്യായവും
സമാധാനവും.
കുഞ്ഞുങ്ങളല്ലേയെന്നെങ്കിലും
ഓർത്തൂടായിരുന്നോടാ
ദൈവമേ..
പിഞ്ചു കുഞ്ഞുങ്ങൾ.
ആശുപത്രിക്കിടക്കയിൽ
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ.
ദൈവമെന്ന് പറയുന്ന
ആ സാധനമുണ്ടെങ്കിലെവിടേലും
കണ്ട് മുട്ടിയാലവിടിട്ട് ചവിട്ടും
പന്നീടെ മോനെ.
കുഞ്ഞുങ്ങളാണെന്നെ,
തലച്ചോറിൽ
ഹൃദയത്തിൽ
കരളിൽ
മജ്ജയിൽ
അർബുദവും കൊണ്ട്
അബോധാവസ്ഥയിലങ്ങനെ
കിടക്കുന്നത്
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
ബോംബെന്ന് പറയാനറിയും മുമ്പെ
ബോംബിന്നിരയാകുന്നത്
നിരന്ന് ചിതറിക്കിടക്കുന്നത്
വിശുദ്ധയുദ്ധങ്ങളിൽ
പിഞ്ചുടലുകൾ
ചിതറിത്തെറിച്ച്
നിരന്നു കിടക്കുന്നതും
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
അടച്ചിട്ട സ്കൂൾ ബസ്സുകൾക്കുള്ളിൽ
പ്രാണവായു കിട്ടാതെ
ചുട്ടു പഴുത്ത് ചാവുന്നത്
കാണാത്ത നിങ്ങടെ ദൈവത്തിനെ
ഏതേലുമൊരിടവഴിയിൽ
കണ്ടാലന്നേരം കാച്ചിക്കളയും
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
കാലിന്നിടയിലെ
കിരുകിരുപ്പ് തീർക്കുവാനിരയാകുന്ന
തെരുവിലും
വീട്ടിലും
വിദ്യാലയത്തിലും
കീറിയെറിയപ്പെടുന്ന
പിഞ്ചു കുഞ്ഞുങ്ങൾ
വഴിയിലെവിടെയെങ്കിലും
നിങ്ങടെ ദൈവത്തെ കണ്ടുമുട്ടിയാൽ
"അന്നേരം നീ
എവിടായിരുന്നെടാ പന്നീ"ന്നും
ചോദിച്ച് കൂമ്പിടിച്ച് വാട്ടും, ഉറപ്പ്.
അവന്റെയൊരു
സ്വർഗ്ഗവും
നരകവും
നീതിയും
ന്യായവും
സമാധാനവും.
കുഞ്ഞുങ്ങളല്ലേയെന്നെങ്കിലും
ഓർത്തൂടായിരുന്നോടാ
ദൈവമേ..
13.5.14
തൃശൂരിൽ നിന്നും തൃശൂരിലേക്ക്.
പെനിസുല ബാറീന്നിറങ്ങി
നടുവിലാലീന്ന്
നടുവിലാലിലേക്കന്നെ
മൂന്നാംവട്ടവും
തിരിച്ചെത്തിയപ്പോൾ
ഭൂമി ഉരുണ്ടതാണെന്ന്
സംശയാതീതമായി
തെളിയിക്കപ്പെട്ടു.
പൊളിച്ചു കളഞ്ഞ
കറന്റ് ബുക്സും
അതിന്റ്പ്രത്തുണ്ടായിരുന്ന
വിനായക ഹോട്ടലും
കാണാഞ്ഞ് സങ്കടം വന്നു.
കറന്റ് ബുക്സും
അതിന്റ്പ്രത്തുണ്ടായിരുന്ന
വിനായക ഹോട്ടലും
കാണാഞ്ഞ് സങ്കടം വന്നു.
നടുവിലാലീന്ന് നേരെ
പൂരപ്പറമ്പും മുറിച്ച്
നെഹ്രുപാർക്കിന്റെ
മുന്നിലേക്ക് നടക്കുമ്പോ
കൊല്ലങ്ങളോളം അളന്നിട്ടും
അളന്ന് തീരാത്ത
തേക്കിൻ കാട് മൈതാനവും
നോക്കി അന്തം വിട്ടിരിക്കുന്ന
സിവിലെഞ്ചിനീയറിംഗ്
കുട്ട്യോളെ കണ്ടു.
പൂരപ്പറമ്പും മുറിച്ച്
നെഹ്രുപാർക്കിന്റെ
മുന്നിലേക്ക് നടക്കുമ്പോ
കൊല്ലങ്ങളോളം അളന്നിട്ടും
അളന്ന് തീരാത്ത
തേക്കിൻ കാട് മൈതാനവും
നോക്കി അന്തം വിട്ടിരിക്കുന്ന
സിവിലെഞ്ചിനീയറിംഗ്
കുട്ട്യോളെ കണ്ടു.
വേഗം അളന്ന്
തീർക്ക് മക്കളെ,
എന്നിട്ട് വേണമതീന്നൊരു
അഞ്ച് സെന്റ് വിറ്റ്
ബാങ്ക് ലോണടക്കാനെന്നൊരു
കമന്റും പറഞ്ഞു.
തീർക്ക് മക്കളെ,
എന്നിട്ട് വേണമതീന്നൊരു
അഞ്ച് സെന്റ് വിറ്റ്
ബാങ്ക് ലോണടക്കാനെന്നൊരു
കമന്റും പറഞ്ഞു.
പോട, പട്ടീന്നുള്ള
പിള്ളേർടെ മറുപടിക്ക്
ഇപ്പഴത്തെ പിള്ളേരൊന്നും
ശരിയല്ലെന്ന്
മനസ്സിൽ പറഞ്ഞ്
മിണ്ടാണ്ടെ പോന്നു.
മിഥിലേല് കേറി
ഒരു കാപ്പി കുടിച്ചു.
പിള്ളേർടെ മറുപടിക്ക്
ഇപ്പഴത്തെ പിള്ളേരൊന്നും
ശരിയല്ലെന്ന്
മനസ്സിൽ പറഞ്ഞ്
മിണ്ടാണ്ടെ പോന്നു.
മിഥിലേല് കേറി
ഒരു കാപ്പി കുടിച്ചു.
നേരെ വടക്കേ സ്റ്റാന്റ്
വഴി ഇറങ്ങി
കോവിലകം ബാറും
കടന്ന് വിയ്യൂരെ
ബീവറേജിന്റെ
അച്ചടക്കമുള്ള ക്യൂവിൽ
അച്ചടക്കത്തോടെ നിന്നു
പയ്ന്റും വാങ്ങി
അരയിൽ വെച്ച്
നേരെ ഗിരിജേലിക്ക്.
വഴി ഇറങ്ങി
കോവിലകം ബാറും
കടന്ന് വിയ്യൂരെ
ബീവറേജിന്റെ
അച്ചടക്കമുള്ള ക്യൂവിൽ
അച്ചടക്കത്തോടെ നിന്നു
പയ്ന്റും വാങ്ങി
അരയിൽ വെച്ച്
നേരെ ഗിരിജേലിക്ക്.
ഗിരിജ ഇപ്പ പഴയ
ഗിരിജ്യല്ലാത്രെ.
എത്രവേഗാ ആളോള്
നന്നാവണേന്ന്
നിരാശപ്പെട്ട് തിരിച്ച്
പാട്ട്‌രായ്ക്കൽ
തിരുവമ്പാടി
നായ്ക്കനാല് വഴി
നടുവിലാലിലേക്കന്നെ നടന്നു.
ഗിരിജ്യല്ലാത്രെ.
എത്രവേഗാ ആളോള്
നന്നാവണേന്ന്
നിരാശപ്പെട്ട് തിരിച്ച്
പാട്ട്‌രായ്ക്കൽ
തിരുവമ്പാടി
നായ്ക്കനാല് വഴി
നടുവിലാലിലേക്കന്നെ നടന്നു.
ദാണ്ടെ, ഇപ്പോ
പൂരപ്പറമ്പീക്കേറി
കുപ്പി തുറന്ന്
പകുതിയകത്താക്കി
കണ്ണടച്ച് പൂരോം കണ്ട്
മലർന്നങ്ങനെ കിടക്കുന്നു.
==================
പൂരപ്പറമ്പീക്കേറി
കുപ്പി തുറന്ന്
പകുതിയകത്താക്കി
കണ്ണടച്ച് പൂരോം കണ്ട്
മലർന്നങ്ങനെ കിടക്കുന്നു.
==================
10.5.14
ഇനിയെന്റെ ഏകാന്തതയെ ഞാനെന്ത് ചെയ്യണം?
പുഴുങ്ങിത്തിന്നാൻ അവൻ
വറുത്ത് തിന്നാൻ അവൾ
കഴുത്ത് ഞെരിച്ച് കൊല്ലാൻ മറ്റൊരാൾ
എനിക്ക് തന്നേക്കൂ-
യെന്ന് വേറൊരാൾ
നിന്റെ ഏകാന്തതക്ക്
കൂട്ടിരിക്കാമെന്നൊരാൾ.
രണ്ടാമത്തെ പെഗ്ഗിൽ
മൂന്നാമത്തെ ഐസ് ക്യൂബ്
ഇടുമ്പോഴേക്കും
ഏകാന്തതയതിന്റെ
പാട്ടിനു പൊയ്ക്കോളുമെന്ന്
ഗ്‌ളാസ് മേറ്റ്.
പച്ചക്ക് തിന്നല്ലേ ശീലം,
പച്ചക്ക് തന്നെ തിന്നോളൂ-
യെന്ന് നാണത്തോടെ നീയും.
പച്ചക്ക് തന്നെ തിന്നാം
ല്ലേ? ;)
3.4.14
9.12.13
9.11.13
ചൂണ്ട
-------
അന്നാമ്മച്ചേടത്തി
ആറും പെറ്റെഴുന്നേറ്റ് വന്നന്ന് മുതൽ
ഔസേപ്പേട്ടന്റെ പായ
വരാന്തേലേക്കായി.
പിറ്റേസം മുളങ്കമ്പും വെട്ടി
പത്ത് പൈസക്കീരയും
ചൂണ്ടക്കൊളുത്തും വാങ്ങി
ചൂണ്ടയിടാൻ പോയി ഔസേപ്പേട്ടൻ.
ഇരയെ കൊത്തിക്കിളച്ചെടുക്കുമ്പോൾ
ചൂണ്ടക്കൊളുത്തിൽ കോർക്കുമ്പോൾ
പോളപ്പുല്ലിന്റെ തുണ്ട് അനങ്ങുന്നുണ്ടോയെന്ന്
ഏകാഗ്രമായി ധ്യാനിച്ചിരിക്കുമ്പോൾ
ഒറ്റവലിക്ക് പുറത്തെത്തുന്ന
പരൽമീനിന്റെ
കരിപ്പിടിയുടെ
ബ്‌രാലിന്റെ പിടച്ചിലിൽ
ഔസേപ്പേട്ടൻ എന്തെന്നില്ലാത്ത
സുഖമറിഞ്ഞു.
പാതിരാത്രിയിൽ വാതിൽ
ചവിട്ടിത്തുറന്ന് അന്നാമ്മയെ
പ്രാപിച്ചാലോയെന്ന ചിന്തകൾ
അന്നാമ്മച്ചേടത്തിയുടെ
തീപാറുന്ന നോട്ടം പേടിച്ച്
ഔസേപ്പേട്ടൻ അടക്കിപ്പിടിച്ചങ്ങനെ കിടക്കും
ഈർക്കിലിയിൽ കോർത്ത
മീനുകൾ വൈകുന്നേരത്തേക്ക്
കറിവെക്കാനായി
കൊടുക്കുമ്പോൾ
അന്നാമ്മയുടെ പുച്ഛത്തിലുള്ള നോട്ടം
കണ്ടില്ലെന്ന് നടിക്കും
അത്താഴത്തിന്
വായിലേക്കെടുക്കുന്ന
ഓരോ മീൻ കഷ്ണത്തേയും
ഔസേപ്പേട്ടൻ
അന്നമ്മച്ചേടത്തിയോളം വെറുത്തു
പിറ്റേസം
ചൂണ്ടേ കൊരുക്കാനുള്ള
മണ്ണിരേടെ പിടച്ചിലിലും
ചൂണ്ടക്കൊളുത്തിൽ
പിടക്കുന്ന മീനുകളിലും
അന്നാമ്മയെ സ്വപ്നം കണ്ട്
ഔസേപ്പേട്ടൻ വരാന്തയിൽ തന്നെ
കൈകൾ തുടക്കിടയിൽ തിരുകി
ഉടുമുണ്ടും പുതച്ചുറങ്ങും.
ഒരീസം
കോറമ്പയിൽ മീനില്ലാണ്ട്
അത്താഴത്തിന് മീങ്കറിയില്ലാണ്ട്
കോലായിലുറക്കല്ല്യാതെ
ഔസേപ്പേട്ടൻ
ആപ്പിളു ബീഡിക്ക് മേലെ
ആപ്പിളു ബീഡി വലിച്ച്
ഇരുട്ടിൽ മിന്നാമിനുങ്ങ്
മിന്നിയപ്പോൾ
ഇളയ ചെക്കന്റെ വായേന്ന്
ഇടതുമുല എടുത്ത് മാറ്റി
ഒച്ചേണ്ടാക്കാണ്ട് വാതില് തൊറന്നേന്റെ
ഒമ്പതാം മാസം അന്നാമ്മച്ചേടത്തി
ഏഴാമതും പ്രസവിച്ചു
ഔസേപ്പേട്ടൻ മീൻ വാങ്ങല്
മാർക്കറ്റീന്നാക്കീതും
അയ്ന്റെ പിറ്റേന്നൊട്ടാത്രേ,
5.11.13
സെക്കന്റ് ഷോ
ലേബര്‍ ക്യാമ്പില്‍ നിന്നും
സി-റിംഗ് റോഡ് വഴി
IBQ ബാങ്കിന്റെ പരസ്യത്തിലെ
ഗോതമ്പ് പാടത്തിലൂടെ
വഴിയരികിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.
വരമ്പത്തെ പുല്ലിലെ
പുലര്‍ മഞ്ഞില്‍ കാല്‍ തണുത്തു.
ട്രാഫിക് സിഗ്നലില്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
പാട്ട് പാടിക്കളിച്ച്
ചുവപ്പിലൂടെ കൊടിയും പിടിച്ച്
കളക്ടറേറ്റ് പടിക്കല്‍
അടി കൊണ്ട് തല പൊട്ടി.
T V റൌണ്ട് എബൌട്ടിനു വശത്തെ
കോമ്പൌണ്ടില്‍
ജൂണിലെ വെയിലില്‍ പൂത്തുലഞ്ഞ്
കണിക്കൊന്നമരം.
വലിഞ്ഞു കയറി
കള്ളി മുണ്ട് കീറി.
പുലര്‍ച്ചെ കണികണ്ട്
പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
മരുഭൂമിയിലെ പൊരി വെയിലത്ത്
ഷവലും പിടിച്ച് ട്രഞ്ചിലെ
മണ്ണ് കോരുമ്പോള്‍
സ്കൂള്‍ ഗ്രൌണ്ടിലെ ഉച്ച വെയിലില്‍
അടുത്ത പന്ത് സിക്സര്‍ അടിക്കണമെന്ന്
മനസ്സില്‍ കരുതി.
സിറിയക്കാരന്‍ ഫോര്‍മാന്റെ
ചീത്ത വിളിയില്‍
കുറ്റി തെറിച്ച് ഔട്ടായി.
വൈകീട്ട് ക്യാമ്പില്‍
കുബ്ബൂസും ചെറുപയറും
കൂട്ടിക്കഴിക്കുമ്പോള്‍
പ്രതിഭാ ഹോട്ടലിലെ
മണിയേട്ടന്‍ വിളമ്പിയ
പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും
രുചിയില്‍ ഏമ്പക്കം വിട്ടു.
പന്ത്രണ്ട് പേര്‍ കിടക്കുന്ന
ഇടുങ്ങിയ മുറിയില്‍
മൂന്നാമത്തെ തട്ടില്‍
കിടന്ന പാടെ ഉറങ്ങുമ്പോള്‍
ചിറ്റിലപ്പിള്ളി മിനിയില്‍
സെക്കന്റ് ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു.
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
2.11.13
മടുപ്പിന്റെ പുറന്തോടുകള്‍ക്കുള്ളില്‍ ഞാനും നീയും.
------------------------ -------------
അങ്ങനെയൊക്കെയാണ്
കാര്യങ്ങളുടെ കിടപ്പെന്ന്
നെടുവീർപ്പിടുമ്പോഴും
കാര്യങ്ങളൊക്കെ
അങ്ങനെത്തന്നെ കിടക്കും
മടുപ്പിന്റെ പുറന്തോട് പൊട്ടിക്കാൻ
ബുദ്ധിമുട്ടുന്ന
ഏതൊരുവന്റേയും
ഏതൊരുവളുടെയും
നിരാശകളിൽ പെട്ട്
കാര്യങ്ങളൊക്കെയങ്ങനെ
കിടന്നിടത്ത് കിടന്ന്
കുഴഞ്ഞ് മറിയും
കുഴഞ്ഞ് മറിയുന്ന കാര്യങ്ങളിൽപ്പെട്ട്
കുഴഞ്ഞ് പോകുന്ന
നിന്നെയോർത്തുള്ള സങ്കടം കൊണ്ടാണ്
നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക്
എത്രനാൾ നീയിങ്ങനെ
മലർന്ന് കിടക്കുമെന്ന്
നിരാശപ്പെട്ടിട്ടാണ്
മടുത്തിട്ടാണെങ്കിലും
കിടന്നിടത്ത് കിടന്ന്
കുഴഞ്ഞ് മറിയുന്നത്.
പല കാഴ്ചകളുടെ
ആകാശങ്ങളിലേക്ക്
മലർന്ന് കിടക്കുമ്പോൾ
അവയൊക്കെ തുന്നിക്കൂട്ടി
നക്ഷത്രങ്ങളേയും വാരിയെടുത്ത്
സ്ഥലം വിട്ടാലോയെന്നാലോചിക്കാതെയല്ല
കാര്യങ്ങളൊക്കെ
അങ്ങനെത്തന്നെയങ്ങ്
കിടക്കട്ടേയെന്ന്
പുറന്തോടിനുള്ളില്‍
ആര്‍ത്തലയ്ക്കുന്ന മടുപ്പ്
പിടിച്ചുവലിക്കുന്നു
(ഹും
കിടക്കട്ടെ അങ്ങനെത്തന്നെ
ഹല്ല പിന്നെ
എന്ന് കൂടെത്തന്നെയുള്ള ഞാനും!)
8.10.13
കണ്ടാൽ കൊത്യാവും.
=============
എത്രയാളോളാ
എത്രയാളോളാ
എന്നും ചിരിച്ചിട്ടങ്ങനെ
പടങ്ങളായിട്ട്.
കണ്ടാൽ കൊത്യാവും.
കമലമ്മേടേം
പാത്തുമ്മേടേം
നാണ്യേമ്മേടേം
ചിരി കണ്ടാ മതി,
പത്രോസിന്റെ
പത്രാസ് കാണണം.
ഹോ!
ചിരിച്ചങ്ങനെ
പടമായിട്ടിരിക്കണ
പടങ്ങൾ കണ്ടാ മതി,
ഔ!!
കൊതിയാവും
എന്തൊരു സന്തോഷാ മോത്ത്.
എത്രയാളോളാ
ചിരിച്ചിങ്ങനെ ദെവസോം രാവിലെ.
പടമില്ലാത്തോർക്ക്
മരിച്ചിട്ടെങ്കിലും
പടം വന്നില്ലല്ലോ എന്ന്
സങ്കടണ്ടാവില്ലെ?
പാവം തോന്നും.
എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.
ചിരി വരും
ചിരിച്ച് ചിരിച്ച് ചാവും
ചാവുമ്പോ കൊടുക്കാൻ
പടമെടുത്ത് വെക്കും
ദിവസോം രാവിലെ ആദ്യം തന്നെ
ചരമകോളം നോക്കും
ചത്തോന്ന് നോക്കും
ചിരിച്ചിരുന്നെടുത്ത
പടമുണ്ടോന്ന് നോക്കും
ചിരി ചുണ്ടിലിരുന്ന് ചത്ത് പോകും
ചത്തോര്ക്കൊക്കെ
എന്തുമാവാലോന്ന്
കുശുമ്പ് തോന്നും.
എന്നാലും എന്നും
എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.
എന്നിട്ടും...
18.9.13
ഹാർബർ
നല്ല മീൻചൂര്
ഉപ്പ് കാറ്റ്
കായലിൽ കടലോളം
പരന്ന് കിടക്കുന്ന ചെളിവെള്ളം
കടലിലേക്ക് കായലിനൊപ്പം
പോകാൻ തയ്യാറെടുക്കുന്ന
ഭക്ത വിലാസം,
മേരിമാത ബോട്ടുകൾ
കരതേടുന്ന അൽ അമീൻ
ഇവിടെ തുപ്പരുത്
പുക വലിക്കരുത് എന്ന
മുന്നറിയിപ്പ് തൂണുകൾക്കരികെ
അടുക്കിവെച്ച പല നിറങ്ങൾ
ഇനീഷ്യലെഴുതിയ
മീൻ പെട്ടികൾ.
നീലയും മഞ്ഞയും
ചുവപ്പും നിറമുള്ള
വലയിലെ പിഴവുകൾ
തിരുത്തുന്ന മുക്കുവർ
കരക്ക് പിടിച്ചിട്ട
ചത്ത മീൻ കണ്ണുകളേപ്പോലെ
കടലിലേക്ക് കണ്ണും
നട്ടിരിക്കുന്നവർ
കാക്കകൾ കൂട്ടം കൂടി
കവിയരങ്ങ് നടത്തുന്നുണ്ട്
ബോറടിക്കുമ്പോൾ
തെങ്ങോലകളിലിരുന്ന്
താഴേക്ക് കാഷ്ഠിക്കുന്നുണ്ട്
മീനുമായി ഒരു ബോട്ടെങ്കിലും
വരുന്നുണ്ടോയെന്ന് നോക്കുന്നുണ്ട്
അഴിമുഖത്ത് കായലിലേക്ക്
തള്ളിക്കയറാൻ
തിരക്ക് കൂട്ടുന്ന തിരകൾ
തിരകളുടെ മോഹിപ്പിക്കുന്ന
രതിയിലേക്കിറങ്ങിപ്പോയവർ
തിരികെ വരുന്നവരേയും
കാത്തിരിക്കുന്ന പുലിമുട്ടിലെ
കൂറ്റൻ പാറകൾ.
ഒരടയാളവും ശേഷിപ്പിക്കാതെ
പോയവരെപ്പോഴെങ്കിലും
കയറിവരുമെന്ന്
വഴിക്കണ്ണുമായി
നോക്കിയിരിപ്പുണ്ട്
ഹാർബറിന്റെ അങ്ങേയറ്റത്ത്
എന്നോ ഉപേക്ഷിക്കപ്പെട്ട
ഒരു വിളക്കുമാടം.
ഒറ്റക്ക്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






